ഇനിയാരും വിവാഹകാര്യത്തക്കുറിച്ച് തിരക്കേണ്ടെന്നുള്ള മട്ടിൽ ബോളിവുഡ് നടി കങ്കണ റണൗത്ത് തന്റെ കല്യാണം എന്നാണെന്ന് അങ്ങ് പ്രഖ്യാപിച്ചു. 2019-ൽ താൻ വിവാഹം കഴിക്കുമെന്നാണ് കങ്കണ പ്രഖ്യാപിച്ചിരിക്കുന്നത്.
ലാക്മെ ഫാഷന്‍ വീക്കില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കങ്കണ തന്റെ വിവാഹ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. എന്നാൽ ആരെയാണ് വിവാഹം കഴിക്കുക എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ കങ്കണ തയ്യാറായില്ല. ഇതോടെ പപ്പരാസികൾക്ക് കങ്കണയുടെ പിന്നാലെ പായാൻ ഒരു കാരണം കൂടിയായി.
വിവാഹത്തെക്കുറിച്ച് താരം മുന്നേ പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹിതരല്ലാതെയും നമുക്ക് ജീവിക്കാന്‍ കഴിയും എന്നാണ് അന്ന് കങ്കണ പറഞ്ഞിരുന്നത്. ഇന്നത്തെ കാലത്ത് വിവാഹത്തിന് മറ്റൊരര്‍ത്ഥമാണുള്ളത്.
സമൂഹത്തില്‍ ഒരിടം കണ്ടെത്താനും പണത്തിനും സ്ത്രീകള്‍ക്ക് പരുഷന്മാരെ ആശ്രയിക്കേണ്ട എന്നും തങ്ങളെ അംഗീകരിക്കുന്ന പുരുഷനെയാണ് സ്ത്രീ അന്വേഷിക്കുന്നത് എന്നും കങ്കണ പറഞ്ഞിരുന്നു. ഇത്തരം അഭിപ്രായങ്ങളിൽ നിന്നെല്ലാം ഒറ്റയടിക്കാണ് താരം പിൻവലിഞ്ഞത്.