ഝാൻസി റാണിയുടെ ജീവിതകഥയുമായി നിർമിക്കുന്ന സിനിമയാണ് മണികർണിക ദി ക്വീൻ ഓഫ് ഝാൻസി. ക്രിഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ ഷൂട്ടിംഗിന് ശേഷം ജയ്പൂരിലെ ആംബർ ഫോർട്ടിലാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.ഝാൻസി റാണിയുടെ പുതിയ ലുക്കിലെത്തിയ കങ്കണയുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. കങ്കണ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ചിത്രം പുറത്ത് വിട്ടിരുന്നു.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് കഥയൊരുക്കിയ കെ. വിജയേന്ദ്ര പ്രസാദാണ് ഝാൻസി റാണിക്കു വേണ്ടിയും കഥ ഒരുക്കിയിരിക്കുന്നത്.നിലവിൽ 2018 ഏപ്രിൽ 27 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വാൾ പയറ്റിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കങ്കണയ്ക്ക് പരിക്കേറ്റിരുന്നു. നെറ്റിയിൽ ആഴത്തിലായിരുന്നു മുറിവേറ്റിരുന്നത്. ചിത്രത്തിന് വേണ്ടി വാൾപ്പയറ്റ് മാത്രമായിരുന്നില്ല കുതിര സവാരിയും കങ്കണ അഭ്യസിച്ചിരുന്നു. അത്തരത്തിൽ ഏറെ ത്യാഗങ്ങൾ നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്.