വിവാദങ്ങൾ കങ്കണ റണാവത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഇപ്പോൾ ഒരു ചിരിയാണ് താരത്തെ വിവാദ നായികയാക്കിയത്. ചിരിച്ചാലും പ്രശ്നമോ എന്നു ചിന്തിക്കാൻ വരട്ടെ. എന്തു കാര്യം പറഞ്ഞപ്പോഴാണ് കങ്കണ ചിരിച്ചതെന്നാണ് സോഷ്യൽ മീഡിയ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. ബലാത്സംഗത്തെ തമാശയായി പരാമർശിച്ച ജിം സാർഭിനെ താരം പ്രോത്സാഹിപ്പിച്ചതാണ് കങ്കണയെ വിവാദത്തിലേക്ക് തള്ളിയിട്ടത്.
ബലാത്സംഗത്തെ തമാശയായി പരാമർശിച്ച ജിം സാർഭിനെ കങ്കണ പ്രോത്സാഹിപ്പിച്ച് ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ കങ്കണയ്ക്കെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ പാർട്ടിക്കിടയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.