കങ്കണ റണൗവത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ. കങ്കണ പോസ്റ്റര്‍ കോപ്പിയടി നടത്തിയെന്ന ആരോപണവുമായി ഹംഗേറിയന്‍ ഫോട്ടോഗ്രാഫര്‍ ഫ്ളോറ ബെന്‍സിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
കങ്കണ നായികയായി അഭിനയിക്കുന്ന ജഡ്ജ്മെന്റൽ ഹൈ ക്യാ എന്ന സിനിമയുടെ പോസ്റ്ററാണ് ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. തന്റെ ഒരു ഫോട്ടോഗ്രാഫിനോട് സാമ്യം പുലര്‍ത്തുന്നതാണ് കങ്കണയുടെ സിനിമയിലെ പോസ്റ്ററെന്നാണ് ആരോപണം.
രണ്ട് ഫോട്ടോകളും ഒന്നിച്ച് പോസ്റ്റ് ചെയ്ത് സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഫ്ളോറ ബോര്‍സി ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. അവര്‍ എന്നോട് അനുവാദം ചോദിക്കുകയോ എന്നെ സമീപിക്കുകയോ ചെയ്തിട്ടില്ല.
ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ മോഷ്ടിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറയുന്നു. ഫ്ളോറയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തി കൊണ്ടിരിക്കുന്നത്.