ദേ ​പി​ന്നേം ക​ങ്ക​ണ..! യു​എ​സ് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ന്‍റെ​യും ക​മ​ലാ ഹാ​രി​സി​ന്‍റെ​യും വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത്…

എ​ന്തി​നും ഏ​തി​നും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ന്‍റെ​യും ക​മ​ലാ ഹാ​രി​സി​ന്‍റെ​യും വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ മി​ന്നു​ന്ന വി​ജ​യ​മാ​ണ് ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ലാ ഹാ​രി​സും കാ​ഴ്ച​വെ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​രെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്ത ക​മ​ലാ ഹാ​രി​സി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ട ാമ​ത്തെ സ്ഥാ​നം വ​ഹി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത​യെ​ന്ന നി​ല​യി​ൽ ക​മ​ല​യു​ടെ വി​ജ​യ​ത്തെ ക​ങ്ക​ണ പ്ര​ശം​സി​ച്ചു.

എ​ന്നാ​ൽ ഓ​രോ അ​ഞ്ച് മി​നി​റ്റി​ലും ഡേ​റ്റ ത​ക​രാ​റി​ലാ​കു​ന്ന ബൈ​ഡ​നെ​ക്കു​റി​ച്ച് ഉ​റ​പ്പി​ല്ല​ എ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ അ​ഭി​പ്രാ​യം. കു​ത്തി​വെ​ച്ച മ​രു​ന്നു​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ നി​ല​നി​ൽ​ക്കി​ല്ല.

ക​മ​ലാ ഹാ​രി​സാ​യി​രി​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ക​യെ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു സ്ത്രീ ​ഉ​യ​ർ​ന്നു​വ​രു​ന്പോ​ൾ അ​വ​ർ ഓ​രോ സ്ത്രീ​ക​ൾ​ക്കു​മു​ള്ള പാ​ത​യാ​ണ് തെ​ളി​ക്കു​ന്ന​ത്.

ച​രി​ത്ര​പ​ര​മാ​യ ഈ ​ദി​ന​ത്തി​ലേ​ക്ക് ആ​ശം​സ​ക​ൾ- ക​ങ്ക​ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​മേ​രി​ക്ക​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് പ്ര​വ​ച​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ക​ങ്ക​ണ.

ക​മ​ലാ ഹാ​രി​സി​ന്‍റെ ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടായി​രു​ന്നു ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്. ക​ങ്ക​ണ​യു​ടെ ട്വീ​റ്റി​നെ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

ജ​ന​ങ്ങ​ൾ ജോ ​ബൈ​ഡ​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ യോ​ഗ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്നാ​ണ് ഒ​രു ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്. അ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് മി​ക​ച്ച ഒ​രു ടീ​മി​നെ സൃ​ഷ്ടി​ക്കും.

ഞാ​ൻ നി​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു. എ​ന്നാ​ൽ അ​ത്ര​യും ബ​ഹു​മാ​ന്യ​നാ​യ വ്യ​ക്തി​യെ അ​പ​മാ​നി​ക്ക​രു​ത്. ഇ​രു​വ​രും ഒ​രേ പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള​വ​രും ഒ​രേ രാ​ഷ്ട്രീ​യ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും ത​ത്ത്വ​ചി​ന്ത​യും ഉ​ദ്ദേ​ശ്യ​ങ്ങ​ളും പു​ല​ർ​ത്തു​ന്ന​വ​രുമാ​ണ്.

അ​വ​ർ ഒ​രു സ്ത്രീ​യാ​ണ്. നി​ങ്ങ​ൾ അ​വ​രെ ഒ​രു റോ​ൾ​മോ​ഡ​ലാ​ക്കി. ചി​ല​ർ പ്ര​തി​കരിച്ചു. ശ​നി​യാ​ഴ്ച​ത്തെ തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തോ​ടെ അ​മേ​രി​ക്ക​യു​ടെ 46-ാമ​ത്തെ പ്ര​സി​ഡ​ന്‍റാ​യാ​ണ് ജോ ​ബൈ​ഡ​നെ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വാ​നി​യ, നെ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ളാ​ണ് ബൈ​ഡ​ന് അ​നൂ​കൂ​ല​മാ​യി​ത്തീ​ർ​ന്ന​ത്. എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രു​ടെ​യും പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേയു​ള്ള ച​രി​ത്ര വി​ജ​യം ബൈ​ഡ​നും ക​മ​ലാ ഹാ​രി​സും ചേ​ർ​ന്ന് ആ​ഘോ​ഷി​ച്ചു.

Related posts

Leave a Comment