ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനെതിരേ ബോളിവുഡ് നായിക കങ്കണ റണൗത്ത്. വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ദില്‍ജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് കങ്കണയുടെ വിമര്‍ശനം.
കര്‍ഷക സമരത്തിന് പിന്തുണ നല്കി കൂടെയിരുന്നു ദില്‍ജിത്ത് ഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്.
“കൊള്ളാം സഹോദരാ, നാട്ടില്‍ തീ പിടിപ്പിച്ച്, കര്‍ഷകരെയെല്ലാം ഓരോ കാര്യങ്ങള്‍ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ലോക്കല്‍ വിപ്ലവകാരി വിദേശത്ത് തണുപ്പില്‍ അവധി ആഘോഷിക്കുന്നു.
ഇതാണ് ശരിയായ ലോക്കല്‍ വിപ്ലവം’- എന്നാണ് കങ്കണയുടെ ട്വീറ്റ്.
പിന്നാലെ ദില്‍ജിത്തിന്റെ മറുപടിയും എത്തി. “പഞ്ചാബ് മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക.
നിങ്ങളില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല’ എന്ന് ദില്‍ജിത്ത് കുറിച്ചു.