ക​ങ്ക​ണ​യു​ടെ വീ​ട് പൊ​ളി​ക്ക​രു​ത്, കോ​ർ​പ​റേ​ഷ​ന്‍റേ​ത് പ്ര​തി​കാ​ര​ന​ട​പ​ടി​! ബി​എം​സി​യു​ടെ നോ​ട്ടീ​സ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വീ​ട് പൊ​ളി​ക്ക​രു​തെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. വീ​ട് പൊ​ളി​ക്കാ​ൻ ബ്രി​ഹാ​ൻ മും​ബൈ കോ​ർ​പ​റേ​ഷ​ൻ(​ബി​എം​സി) ന​ൽ​കി​യ നോ​ട്ടീ​സ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ന​ടി​യു​ടെ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ ബി​എം​സി​യെ ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു.

കെ​ട്ടി​ടം പൊ​ളി​ച്ച​ത് കാ​ര​ണ​മു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്ക​ണം. മും​ബൈ കോ​ർ​പ​റേ​ഷ​ൻ പൊ​ളി​ച്ച വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ന​ടി​ക്ക് പു​ന​ർ നി​ർ​മി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കോ​ർ​പ​റേ​ഷ​ന്‍റേ​ത് പ്ര​തി​കാ​ര​ന​ട​പ​ടി​യാ​ണ്. ക​ങ്ക​ണ​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റു​ക​ളാ​ണ് കാ​ര​ണം.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പൗ​ര​ന്മാ​ർ എ​ന്ത് പ​റ​ഞ്ഞാ​ലും ഇ​ത്ത​രം ന​ട​പ​ടി പാ​ടി​ല്ല. വീ​ട് പൊ​ളി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ക​ങ്ക​ണ​യു​ടെ വീ​ട് പൊ​ളി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യെ സ​മീ​പി​ച്ച് ക​ങ്ക​ണ വീ​ട് പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന് സ്റ്റേ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment