മുംബൈ: ലോക്ക്ഡൗണ്‍ സാമ്പത്തികമായി തന്നെ പിന്നോട്ടടിച്ചുവെന്ന തുറന്നു പറച്ചിലുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.
ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി പോലും ഇതുവരെ അടയ്ക്കാനായിട്ടില്ലെന്ന് അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
“വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്.
ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്’- കങ്കണ പറഞ്ഞു.