സൗഹൃദത്തിനു വലിയ വില കൊടുക്കുന്നവരാണ് മനുഷ്യര്‍. മനുഷ്യന്റെ ഏറ്റവുമടുത്ത സുഹൃത്ത് നായയാണെന്നാണ് പറയുന്നത്. ഈ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സിലാണ് സംഭവം നടക്കുന്നത്. കാന്‍സര്‍ രോഗബാധിതനായ ഒരാളുടെ ആഗ്രഹം സാധിക്കുന്നതിനായാണ് ഒരു കൂട്ടം ആളുകള്‍ കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയത്. പന്നിയെ മണത്തുകണ്ടു പിടിക്കാന്‍ നായ്ക്കളും ഇവരുടെയൊപ്പമുണ്ടായിരുന്നു. പന്നിയെ തേടി നടന്നതിനിടയില്‍ നായകള്‍ അപ്രതീക്ഷിതമായി കംഗാരുക്കളുടെ മുമ്പില്‍ പെട്ടതോടെയാണ് നാടകീയ രംഗങ്ങള്‍ക്കു തുടക്കമായത്. നായ്ക്കളെ കംഗാരുക്കള്‍ തലകൊണ്ട് ശക്തമായി ഇടിക്കാന്‍ തുടങ്ങിയപ്പോഴാണ് സംഘത്തിലുള്ള ഒരാള്‍ നായകളുടെ രക്ഷക്കെത്തിയത്. ഇയാള്‍ കൈ കൊണ്ട് കംഗാരുക്കളുടെ മുഖത്ത് ഇടിക്കാന്‍ തുടങ്ങി ഒടുവില്‍ ഇടിയുടെ ശക്തിയില്‍ കംഗാരു പിന്‍വാങ്ങുകയും ചെയ്തു. ഈ വീഡിയോ ഏതാനും ദിവസം കൊണ്ട്് രണ്ടരക്കോടിയിലധികം ആളുകളാണാണ് കണ്ടത്.
ഈ വീഡിയോ സംബന്ധിച്ചുള്ള കമന്റുകളുടെ പ്രവാഹങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ സാക്ഷ്യം വഹിച്ചു. ചിലര്‍ ഈ വീഡിയോയെ തമാശയായി എടുത്തപ്പോള്‍ ഭൂരിഭാഗം ആളുകളും മനുഷ്യന്റെ പ്രവര്‍ത്തിയോട് വിയോജിപ്പു പ്രകടിപ്പിക്കുകയാണ് ചെയ്തത്. സാധുമൃഗമായ കംഗാരുവിന് ഇടികിട്ടിയപ്പോള്‍ തന്റെ ഹൃദയം വിങ്ങിയെന്നാണ് ഒരാള്‍ പറയുന്നത്. ഇടി കിട്ടിയ കംഗാരുവിന് കരയുന്ന മുഖഭാവമായിരുന്നുവെന്നും അയാള്‍ പറഞ്ഞു.
ടാരോങ്കാ വെസ്റ്റേണ്‍ പ്ലെയിന്‍ മൃഗശാലയിലെ എലിഫന്റ് കീപ്പറായ ജാക്ക് ടോണ്കിന്സാണ് വീഡിയോയില്‍ കാണുന്ന മനുഷ്യന് എന്നു തിരിച്ചറിഞ്ഞു. ഇതോടെ മൃഗസ്നേഹികളില്‍ നിന്നും ഇയാള്‍ക്ക് ധാരാളം ഭീഷണികളും വരുന്നുണ്ട്. ഇതോടെ ഇയാള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടോണ്കിന്സിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയില്ലെന്ന് ടാരോങ്കാ മൃഗശാല അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ആ അങ്കമൊന്നു കാണേണ്ടതു തന്നെയാണ്.