അലയടിച്ചുയരുന്ന തിരമാലയിലേക്ക് ചാടിയിറങ്ങി തിരികെ കയറാനാകാത്ത വിധം കടലിൽ കുടുങ്ങിയ കങ്കാരുവിനെ രക്ഷാപ്രവർത്തകർ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയയിലെ മെൽബണിലുള്ള ബീച്ചിലാണ് സന്ദർശകരെയും പോലീസിനെയും ഏറെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്.
കങ്കാരു കടലിൽ ചാടിയെന്ന് ബീച്ചിലെത്തിയവർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. ഇവിടെയെത്തിയ ഇവർ ഉടൻ തന്നെ വെള്ളത്തിലേക്കു ചാടി കങ്കാരുവിനെ കരയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കങ്കാരുവിന്റെ ബോധം നഷ്ടമായിരുന്നു.
തുടർന്ന് ശരീരത്തിലെ വെള്ളം തുടച്ചു നീക്കിയതിനു ശേഷം രക്ഷാപ്രവർത്തകർ കൃത്രിമശ്വാസോച്ഛാസം നൽകിയപ്പോഴാണ് കങ്കാരുവിന് ബോധം തിരികെ ലഭിച്ചത്.