സൂര്യയെ നായകനാക്കി സംവിധായകൻ സിരുത്തൈ ശിവ ഒരുക്കിയ കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രം മൾട്ടി-പാർട്ട് റിലീസിനായി സജ്ജമായി.
ചിത്രത്തിന്റെ ആദ്യ അധ്യായം അടുത്ത വർഷം വേനലവധിക്ക് തിരശീലയിലെത്തും. 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്സീവ് ഐമാക്സ് ഫോർമാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദർശനം നടത്തും.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പടാനിയുടെ സാന്നിധ്യം ചിത്രത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു.
സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയാണ്. ദേവിശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണ സംവിധായകൻ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹണം.