തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു മറ വയ്ക്കാത്ത പ്രകൃതക്കാരിയാണ് നടിയും മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കൊയായ കനി കുസൃതി. സ്ത്രീ സമൂഹം ചെയ്യാനും പറയാനും മടിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാനും പറയാനും എവിടെയും തുറന്നു പറയാനും കാണിക്കാനും കനിയ്ക്ക് യാതൊരു മടിയുമില്ല എന്ന് മുമ്പേ ബോധ്യമായതാണ്. തന്റെ ഫോട്ടോഷൂട്ട് വിവാദത്തെക്കുറിച്ച് വെട്ടിത്തുറന്ന് പ്രതികരിക്കുകയാണ് കനി. ഒരാളുടെ വ്യക്തിപരവും തൊഴില്‍പരവുമൊക്കെയായ കാര്യങ്ങളെക്കുറിച്ചു വിമര്‍ശനങ്ങള്‍ക്കു താന്‍ മറുപടി പറയേണ്ട കാര്യമില്ല എന്നാണ് ഫോട്ടോഷൂട്ട് വിവാദത്തേക്കുറിച്ചു കനി പറഞ്ഞത്. എന്റെ മുഖം പോലെ തന്നെയാണു മറ്റു ശരീരഭാഗങ്ങളും അതൊക്കെ ഫോട്ടോയാക്കി പോസ്റ്റ് ചെയ്യുന്നതില്‍ ഞാന്‍ എന്തിന് നാണിക്കണം എന്നു കനി ചോദിക്കുന്നു.
ചില സിനിമകള്‍ക്ക് വേണ്ടി ഞാന്‍ ന്യൂഡായിട്ടുണ്ട് അത് എന്റെ ജോലിയാണ്. ജോലി ചെയ്യുന്നത് തെറ്റല്ലല്ലോ. തങ്ങള്‍ കാണുന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ കാണുന്നവര്‍ക്ക് സ്വതന്ത്ര്യം ഉണ്ട് എന്നും, എന്നാല്‍ അത് ഒരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന തരത്തിലാകരുത് എന്നും കനി പറയുന്നു. രണ്ടു വര്‍ഷമായി താനും സിനിമ പ്രവര്‍ത്തകന്‍ ആനന്ദും തമ്മില്‍ പ്രണയത്തിലാണെന്നും കനി വെളിപ്പെടുത്തി. വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചവരല്ല. അതുകൊണ്ട് അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പിന്നെ യാത്രകളൊക്കെ ചെയ്യുമ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഒരു കുട്ടിയൊക്കെയാകുന്ന സമയത്ത് വേണമെന്ന് തോന്നിയാല്‍ അപ്പോള്‍ ചെയ്യാം എന്നും കനി പറയുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍, ലെനിന്‍ രാജേന്ദ്രന്റെ ‘അന്യര്‍’ (2003) എന്ന സിനിമയില്‍ ഒരു ചെറുവേഷം ചെയ്തുകൊണ്ടാണ് കനി കുസൃതി അഭിനയജീവിതം തുടങ്ങുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിയറ്റര്‍ പഠനത്തിലേയ്ക്ക് തിരിഞ്ഞ കനി,അഭിനയ തിയറ്റര്‍ റിസര്‍ച്ച് സെന്റര്‍, ഫൂട്ട്‌സ്ബാണ്‍ ട്രാവലിംഗ് തിയറ്റര്‍,നിരീക്ഷ വുമണ്‍സ് തിയറ്റര്‍, മുതലായ തിയറ്റര്‍ ഗ്രൂപ്പുകളുടെ ‘ഇന്‍ഡ്യന്‍ ടെമ്പെസ്റ്റ്’,’ബേണിംഗ് ഫ്‌ലവേഴ്‌സ്’, ‘ഭഗവദ്ദജുകം’, ‘കമല’, ‘കള്ളന്‍ പവിത്രന്‍’, ലാസ് ഇന്‍ഡ്യാസ്’, ‘സിദ്ധാര്‍ത്ഥ’ തുടങ്ങിയ ഒട്ടേറെ നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2009ല്‍ ‘കേരളാ കഫേ’ എന്ന ആന്തോളജി സിനിമയിലെ ‘ഐലന്‍ഡ് എക്‌സ്പ്രസ്’ എന്ന ഭാഗത്തില്‍ സേബ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കനി കുസൃതി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. തുടര്‍ന്ന് ‘ശിക്കാര്‍’, ‘കോക്ടെയില്‍’,’ഉറുമി’,’കര്‍മയോഗി’,’നോര്‍ത് 24 കാതം’ തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. 2014ല്‍ ധരണീധരന്‍ സംവിധാനം ചെയ്ത ‘ബര്‍മ’ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു.