ചുരുങ്ങിയ കാലയളവു കൊണ്ട് മലയാള സിനിമയില് ശ്രദ്ധേയയായ നടിയാണ് കനി കുസൃതി.
സിനിമയ്ക്കും മോഡലിംഗിനും ഒപ്പം ഹ്രസ്വചിത്രങ്ങളിലും തീയറ്റര് ആര്ട്ടിസ്റ്റായുമെല്ലാം കനി തിളങ്ങുന്നു.
മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി മുന്പ് അഭിനയിച്ചിരുന്നു. തനിക്ക് പറയാനുളളത് ആരുടെ മുന്പിലും വെട്ടിതുറന്നു പറയുന്ന സ്വഭാവമുളള നടി കൂടിയാണ് കനി.
മുമ്പ് ഒരിക്കല് നടന്നൊരു അഭിമുഖത്തില് സിനിമാ രംഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കനി കുസൃതി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള് വീണ്ടും വൈറലായി മാറുന്നത്.
മലയാളത്തിന് ഒപ്പം തന്നെ മറ്റ് ഇന്ഡ്രിസ്ട്രികളില് നിന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു കനി തുറന്നുപറഞ്ഞത്.
ഒരു സിനിമാ മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു കനിയുടെ തുറന്നു പറച്ചില്. മലയാളത്തില് മാത്രമല്ല കാസ്റ്റിംഗ് കൗച്ചുളളതെന്നും മറ്റുളള ഇന്ഡസ്ട്രികളിലും കൂടുതലായി നടക്കുന്നുണ്ടെന്നും നടി പറയുന്നു.
സിനിമാ രംഗത്തുനിന്നും അവസരങ്ങള് കൂടുതല് വന്നെങ്കിലും അഡജ്സ്റ്റ്മെന്റുകള്ക്ക് തയ്യാറാവാത്തതിനാല് അതെല്ലാം നഷ്ടമായെന്നാണ് നടി പറയുന്നത്.
തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി നടി പറയുന്നതിങ്ങനെ…പേര് പറയേണ്ട എന്നത് എന്റെ ഒരു എത്തിക്ക്സാണ്. ഒരു സിനിമയില് എന്നെ നായികയായി കാസ്റ്റ് ചെയ്തു. രാത്രി ആയപ്പോള് മെസേജുകള് വരാന് തുടങ്ങി.
പിന്നെ ഒരു കോള് വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില് രാവിലെ പത്തുമണിക്ക് സംസാരിക്കാമെന്ന് പറഞ്ഞു.
രാത്രിയുളള കോളുകള്ക്ക് പ്രതികരിക്കാന് താല്പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില് മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന അറിയില്ലെന്ന് കനി പറയുന്നു.
അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നവര് പല വിധത്തിലാണ് സംസാരിക്കാറുളളത് എന്നും കനി പറയുന്നു.
ആദ്യം വിളിക്കുമ്പോള് ഈ വര്ക്ക് നമ്മുക്ക് ഒന്നിച്ച് ചെയ്യണമെന്നും മറ്റൊരു വര്ക്കുണ്ട് അതില് നീ എതായാലുമുണ്ട് എന്നൊക്കെ പറഞ്ഞാണ് ആളുകള് സ്വാധീനിക്കാന് ശ്രമിക്കാറുളളത്.
പതുക്കെയാണ് പിന്നെ അവര് ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് കടക്കുക എന്നും കനി പറയുന്നു. അതേ സമയം സിനിമയില് ഉളള എല്ലാവരും കുഴപ്പക്കാരല്ലെന്നും കനി പറയുന്നു.
സിനിമയിലുളള എല്ലാവരും അത്തരക്കാരല്ല. കുഴപ്പക്കാരാണെന്ന് അറിയുന്നവരുടെ സിനിമകളില് താന് അഭിനയിക്കാന് പോവാറില്ല. ഇന്ഡസ്ട്രിയില് നല്ല ആള്ക്കാരുമുണ്ടെന്ന് കനി പറയുന്നു.
സ്കൂള് കഴിഞ്ഞ കാലം മുതല്ക്കു തന്നെ സിനിമയില് നിന്ന് അവസരം വരുമായിരുന്നു. അന്ന് ലാന്ഡ് ഫോണില് വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്മെന്റ് വേണമെന്നൊക്കെ പറയുമ്പോള് എന്താണ് ഇവര് ഉദ്ദേശിക്കുന്നതെന്ന് പോലും മനസിലാവില്ലായിരുന്നു.
അന്നൊക്കെ സിനിമ എന്നു കേള്ക്കുമ്പോള് തന്നെ പേടി തോന്നിയിരുന്നും കനി അന്ന് ആ അഭിമുഖത്തില് പറഞ്ഞിരുന്നു.