സിനിമാ ലോകത്ത് നടിമാര്‍ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഒന്നാണ്. അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡബ്ലുസിസി എന്ന പേരില്‍ സംഘടന പോലും തുടങ്ങുകയുമുണ്ടായി. അതിനിടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീടു കാമ്പയിന്റെ ഭാഗമായി നിരവധി താരങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ സിനിമയില്‍ നിന്നും താന്‍ നേരിട്ട ചില അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി കനി കുസൃതി രംഗത്തെത്തിയിരിക്കുന്നു. നല്ല വേഷങ്ങള്‍ ലഭിക്കാന്‍ ‘വിട്ടുവീഴ്ചകള്‍’ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ പോലും തോന്നിയിട്ടുണ്ടെന്നാണ് കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ലുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കനി കുസൃതി പറഞ്ഞത്.
മീ ടൂ കാംപെയ്‌നുകള്‍ സജീവമായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി വ്യക്തമാക്കി