മലയാളികളുടെ സദാചാരബോധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിരിയാണി. മലയാളി സിനിമാ പ്രേക്ഷകരുടെ സദാചാരമൂല്യങ്ങള്‍ക്ക് അത്ര ദഹിക്കാത്ത രീതിയിലുള്ള ഒരു ചിത്രമായിരുന്നു ഇത്.
കനികുസൃതി തകര്‍ത്തഭിനയിച്ച ബിരിയാണി എന്ന സിനിമ സമൂഹത്തില്‍ നടക്കുന്ന ചില പ്രശ്നങ്ങളെ പുറത്ത് കൊണ്ട് വന്ന് എന്നുള്ളത് വാസ്തവമാണ.
സ്ത്രീകള്‍ വീടുകളിലും സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടി കൊണ്ട് പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയുടെ വിജയം വിരല്‍ ചൂണ്ടുന്നതും ചില മാറ്റങ്ങളിലേക്കാണ്.
ഒരുപാട് വിമര്‍ശനങ്ങള്‍ ഇതിനെതിരെ വന്നെങ്കിലും, സിനിമ വന്‍ വിജയം ആവുകയാണ് ചെയ്തത്. ഈ സിനിമയില്‍ നായികവേഷത്തില്‍ തകര്‍ത്തു അഭിനയിച്ച കനികുസൃതിയുടെ നഗ്നതാ പ്രദര്‍ശനമാണ് ഏവരെയും ഞെട്ടിച്ചത്.
പലരും കനിയുടെ പ്രകടനത്തെ പ്രശംസിച്ചപ്പോഴും ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് താരത്തിനു ലഭിച്ചിരുന്നു.
അന്തര്‍ദേശീയ തലത്തിലും ചിത്രവും കനിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. തന്റെ ഫാമിലിയില്‍ നിന്ന് ലഭിക്കുന്ന പൂര്‍ണപിന്തുണയാണ് കനിയുടെ കരുത്ത്.
ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് താരം ഒരു ബാക്ക്ലെസ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തിരുന്നു.
പക്ഷേ അതിന് ഒരുപാട് വിമര്‍ശനങ്ങളുമായി കമന്റ് രേഖപ്പെടുത്തിക്കൊണ്ട് പലരും എത്തി. പല രീതിയിലാണ് താരത്തിനെ വിമര്‍ശിച്ചത്.
ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ…? തന്റെ ഈ ഫോട്ടോ കണ്ടാല്‍ അച്ഛന് എങ്ങനെ പ്രതികരിക്കും…
എന്നിങ്ങനെയുള്ള സദാചാര ചോദ്യങ്ങളാണ് പലരും ഉന്നയിച്ചത്..
പക്ഷേ ഏവരെയും ഞെട്ടിച്ചു കൊണ്ട് താരത്തിന്റെ ഫോട്ടോക്ക് താഴെ, താരത്തിന്റെ അച്ഛന് തന്നെ കമന്റ് രേഖപ്പെടുത്തുകയായിരുന്നു..
”സൂപ്പര്‍ ഫോട്ടോ” എന്നായിരുന്നു അച്ഛന്റെ കമന്റ്. അതോടു കൂടി വീട്ടുകാര്‍ എന്ത് വിചാരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്ക്കും ലഭിച്ചെന്നും കനി പറയുന്നു.