സു​ഹാ​സി​നി മാം ​ഫു​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്തു, അ​ങ്ങ​നെ​യാ​ണ് വി​വാ​ഹാ​ലോ​ച​ന ന​ട​ക്കു​ന്ന​ത്; ക​നി​ഹ

അ​ക്കാ​ല​ത്ത് എ​ല്ലാ​ത്തി​നും സ​മ​യ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ 30, 35 ലും ​ക​ല്യാ​ണം ക​ഴി​ക്കാം. ആ ​പ്ര​ഷ​ർ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കി​ല്ല. ക​ല്യാ​ണ​ത്തി​നു ശേ​ഷ​വും ഞാ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്‍റെ ക​രി​യ​റി​നെ​യോ പാ​ഷ​നെ​യോ ത​ടു​ക്കു​ന്ന ആ​ളെ​യ​ല്ല ക​ല്യാ​ണം ക​ഴി​ക്കു​ന്ന​ത് എ​ന്ന​റി​യാ​മാ​യി​രു​ന്നു.

എ​നി​ക്ക് ആ ​സ്വാ​ത​ന്ത്ര്യം എ​പ്പോ​ഴും വേ​ണം. അ​റേ​ഞ്ച്ഡ് മാ​ര്യേ​ജാ​ണ്. പ്ര​ണ​യ​ത്തി​ലാ​വാ​നു​ള്ള സ​മ​യം എ​ടു​ത്തി​ട്ടു​ണ്ട്. ഞാ​നൊ​രു ഗെ​യിം ഷോ ​ഹോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം എ​ന്നെ ടി​വി​യി​ൽ ക​ണ്ടു.

ശ്യാ​മി​ന്‍റെ ചേ​ച്ചി ന​ടി​യാ​ണ്, ജ​യ​ശ്രീ. അ​വ​ർ എ​ന്നെ ക​ണ്ട് സു​ഹാ​സി​നി മാ​മി​ന് ഫോ​ൺ ചെ​യ്തു. ഇ​ത് ഞ​ങ്ങ​ൾ ഇ​ൻ​ഡ്ര​ഡ്യൂ​സ് ചെ​യ്ത കു​ട്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ് സു​ഹാ​സി​നി മാം ​ഫു​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ് വി​വാ​ഹാ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. എ​ന്‍റെ ഇ​ന്ന​ത്തെ സ​ന്തോ​ഷ​ത്തി​ന് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് സു​ഹാ​സി​നി​യോ​ടാ​ണ്. – ക​നി​ഹ

Related posts

Leave a Comment