കനിഹയും വിവാഹമോചനത്തിന്, നടിയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയാനൊരുങ്ങുന്നതായി തമിഴ് മാധ്യമങ്ങള്‍, എട്ടുവര്‍ഷത്തെ ദാമ്പത്യം തകര്‍ത്തത് കനിഹയുടെ പിടിവാശി

kanസിനിമ നടിമാര്‍ക്കിത് വേര്‍പിരിയല്‍ കാലമോ? അമല പോളിനും ദിവ്യ ഉണ്ണിക്കും പിന്നാലെ മറ്റൊരു താരം കൂടി വിവാഹജീവിതത്തോട് വിടപറയുകയാണെന്ന് റിപ്പോര്‍ട്ട്. മറ്റാരുമല്ല, തമിഴിലൂടെ മലയാളത്തിലെത്തി ആരാധകരുടെ മനംകവര്‍ന്ന കനിഹയാണ് വേര്‍പിരിയലിനു തയാറെടുക്കുന്നത്. ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമായി നടി അത്ര രസത്തിലല്ലെന്നും ഇരുവരും രണ്ടിടത്തായിട്ടാണ് താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത സോഷ്യല്‍മീഡിയയിലടക്കം കത്തിപ്പടര്‍ന്നെങ്കിലും പ്രതികരിക്കാന്‍ കനിഹ തയാറായിട്ടില്ല. സിനിമയില്‍ സജീവമാകാനുള്ള കനിഹയുടെ തീരുമാനമാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നാണ് സൂചന. ഭര്‍ത്താവിന് ഇതു താല്പര്യമില്ലെന്നും ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ വാഗ്വാദം നടന്നെന്നുമാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ശ്യാമിനെ കനിഹ വിവാഹം കഴിക്കുന്നത് 2008ലാണ്. ആറു വയസുള്ള സായി ഋഷി ഏക മകനാണ്. തമിഴില്‍ അഭിനയം തുടങ്ങിയ കനിഹ നടിയെന്നനിലയില്‍ പേരെടുക്കുന്നത് മലയാളത്തിലാണ്. മമ്മൂട്ടിക്കൊപ്പം സൂപ്പര്‍ഹിറ്റ് ചിത്രമായ പഴശിരാജയില്‍ അഭിനയിക്കാനായത് താരത്തിന്റെ ഗ്രാഫ് ഉയര്‍ത്തി. സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം ഭാഗ്യദേവത, മോഹന്‍ലാലിന്റെ സ്പിരിറ്റ് എന്നീ ചിത്രങ്ങളിലും കനിഹ തിളങ്ങി.

വിവാഹശേഷം ഭര്‍ത്താവിന്റെ പിന്തുണയോടെ അഭിനയം തുടര്‍ന്ന കനിഹയ്ക്ക് പക്ഷേ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനായില്ല. രണ്ടാംനിര ചിത്രങ്ങളില്‍ അപ്രസക്തമായ വേഷങ്ങള്‍ സ്വീകരിക്കേണ്ടിവന്നു. സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ തുടങ്ങുന്നതിനിടെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.

Related posts