വിവാഹിതയായ ശേഷവും മലയാള സിനിമയിൽ നായികാ വേഷങ്ങൾ ചെയ്ത നടിയാണ് കനിഹ. തമിഴിലൂടെ അരങ്ങേറിയ കനിഹ, വിവാഹത്തിനു മുമ്പ് എന്നിട്ടും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു.
ഇതിനിടയിൽ വേറെയും ഭാഷകളിൽ അഭിനയിച്ചു.അതിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നു വർഷം കനിഹ സിനിമയിൽ ഇല്ലായിരുന്നു.
പിന്നീട് ജയറാമിന്റെ നായികയായി ഭാഗ്യദേവത എന്ന സിനിമയിലൂടെ മടങ്ങിയെത്തി. പിന്നെ നായികാവേഷങ്ങളാണ് ലഭിച്ചത്. പല സൂപ്പർഹിറ്റ് സിനിമകളിലും കനിഹ നായികയായി.
ഗ്ലാമറസ് വേഷങ്ങൾ പോലും കനിഹ ചെയ്തു. 13 വയസുള്ള കുട്ടിയുടെ അമ്മയാണ് കനിഹ എന്ന് കണ്ടാൽ ഒരിക്കലും പറയുകയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ കനിഹ പങ്കിവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും തരംഗമായി മാറാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ കനിഹ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയാണ് വേഷം. സാരിയിൽ അതീവ സുന്ദരിയായാണ് കനിഹ എത്തുന്നത്. പിങ്ക് സാരിക്ക് അതേ നിറത്തിലുള്ള ബ്ലൗസാണ് താരം അണിഞ്ഞത്. തലയിൽ മുല്ലപ്പൂവ് ചൂടിയിട്ടുണ്ട്. ഒട്ടും മേക്കപ്പ് ഇല്ലാതെ ഗ്രാമീണത തുളുന്പുന്ന തരത്തിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.