എൺപതുകളിൽ ജനിച്ചു വളർന്നത് എത്രമാത്രം സന്തോഷകരമാണെന്ന് നടി കനിഹ. തന്റെ ബാല്യകാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് കനിഹ ബാല്യകാല സ്മരണകളിൽ മുഴുകുന്നത്.
കൈനിറയെ കളിപ്പാട്ടങ്ങൾ, വീടിനു പുറത്ത് കൂട്ടുകാർക്കൊപ്പം കളികൾ… ആ കാലം വളരെ സന്തോഷകരമായിരുന്നുവെന്ന് കനിഹ പറയുന്നു. യാന്ത്രികത ജീവിതത്തെ നിയന്ത്രിക്കാത്ത കാലമായിരുന്നു അതെന്നും എൺപതുകളിലെ എല്ലാ കുട്ടികളേയും താൻ ചേർത്തു പിടിക്കുന്നുവെന്നും പഴയകാല ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കനിഹ പറയുന്നു.