മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒട്ടേറെ ആരാധകരുള്ള നടിയാണ് കനിഹ. വിവാഹശേഷവും സിനിമയിൽ സജീവമാണ് താരസുന്ദരി.
സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എപ്പോഴും കനിഹ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി നായകനായ മാമാങ്കത്തിലാണ് കനിഹ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനിഹ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. തന്റെ വിവാഹ ആൽബത്തിലെ ചിത്രമാണ് താരം പങ്കുവെച്ചത്.
ആൽബം മറിച്ച് നോക്കിയിരുന്നപ്പോൾ മണിക്കൂറുകൾ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുന്പോൾ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല.
കാരണം ഓരോന്നും ഓർമ്മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളിൽ ചിലത്. അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്റെ കഴുത്തിൽ താലി ചാർത്തിയപ്പോൾ ഞാനും കരഞ്ഞു.
അത് വികാരനിർഭരമായ നിമിഷമായിരുന്നു’’ – ചിത്രങ്ങൾ പങ്കുവെച്ച് കനിഹ കുറിച്ചു.