ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ഞാന്‍ എന്റെ ഇഷ്ടം പറയുന്നു.
ഇത് ഞാന്‍ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കില്‍ ചിലര്‍ക്ക് ദേഷ്യം വരുമെന്നോ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല.
അതേസമയം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ ദേഷ്യപ്പെടുത്തുന്നതായി ഞാന്‍ മനസിലാക്കുന്നുണ്ട്. ഞാന്‍ ആദ്യമായി മുണ്ടുടുത്ത് പോയപ്പോള്‍ ഉള്ളൂരും പാളയത്തുമൊക്കെയുള്ള ചില ചെക്കന്മാര് കൂവുന്നുണ്ടായിരുന്നു.
ബസിലാണ് ഞാന്‍ പോകുന്നത്. ഓട്ടോയ്ക്ക് പോകാന്‍ പൈസ പോലുമില്ല. അവര്‍ ശരിക്കും എന്നെ നോക്കി കൂവി. -കനി കുസൃതി