ചെന്നൈ: പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലായിരുന്നെന്നു ഡിഎംകെ നേതാവ് കനിമൊഴി. ടുജി അഴിമതിക്കേസിൽ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
താൻ ഒരു മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമാണ്. ധാരാളം പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ ഇരുപതാം വയസിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലായിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താൻ തന്നാൽ കഴിയാവുന്നതെല്ലാം ചെയ്യും. തമിഴ്നാട്ടിലെ ജനങ്ങൾക്കായി പ്രവർത്തിക്കും. ഇന്ന് എല്ലാ പാർട്ടി പ്രവർത്തകരുടേയും സുദിനമാണെന്നും കനിമൊഴി പറഞ്ഞു.