റെയ്ഡ് ചീറ്റിപ്പോയി; പ്രധാനമന്ത്രിക്കെതിരേ കനിമൊഴിയും സ്റ്റാലിനും; തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നാളെ

നിയാസ് മുസ്തഫ


ഡി​എം​കെ വ​നി​താ നേ​താ​വ് ക​നി​മൊ​ഴി​യു​ടെ തൂത്തുക്കുടിയി ലുള്ള വീ​ട്ടി​ൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും തെരഞ്ഞെ ടുപ്പ് കമ്മീഷന്‍റെ സ്ക്വാഡും നടത്തിയ റെ​യ്ഡി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നായില്ല. ഇ​തോ​ടെ ബി​ജെ​പി​ക്കെ​തി​രേ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ​യും ക​നി​മൊ​ഴി ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൂ​ത്തു​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ക​നി​മൊ​ഴി ജ​ന​വി​ധി തേ​ടു​ന്ന​ത്. നാളെയാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഇന്ന ലെ രാത്രിയിൽ നടത്തിയ റെയ്ഡ് രാഷ്‌‌ട്രീയ പകപോക്കലാണെ ന്ന് കനിമൊഴിയുടെ സഹോദരനും ഡിഎംകെ നേതാവുമായ എം. കെ സ്റ്റാലിനും ആരോപിച്ചു.

ത​ന്‍റെ വി​ജ​യ​ത്തി​ൽ പ​രി​ഭ്രാ​ന്ത​രാ​യാ​ണ് ബി​ജെ​പി ത​നി​ക്കെ​തി​രേ റെ​യ്ഡ് ന​ട​ത്തു​ന്ന​തെന്ന് കനിമൊഴി പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ന്‍റെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡ് നി​യ​മ​വി​രു​ദ്ധ​മാ​ണ്-​ക​നി​മൊ​ഴി പ്ര​തി​ക​രി​ക്കുന്നു. വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കാ​നാ​യി ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത കോ​ടി​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന വി​വ​ര​ത്തെ​ തുട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഇ​ത് ബി​ജെ​പി​യു​ടെ ത​രം​താ​ണ രാ​ഷ്‌‌​ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റും ക​നി​മൊ​ഴി​യു​ടെ എ​തി​ർ​ സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ ത​മി​ലിസൈ സൗ​ന്ദ​രാ​ജ​ൻ കോ​ടികൾ സ്വ​ന്തം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​വി​ടെ എ​ന്തു​കൊ​ണ്ട് റെ​യ്ഡു​ക​ൾ ന​ട​ത്തു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെയും ഡി​എം​കെ​യെ താ​റ​ടി​ച്ച് കാ​ണി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്- സ്റ്റാ​ലി​ൻ ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മെ​ന്നാ​ണ് റെ​യ്ഡി​നെ സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വെ​ല്ലൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെര​ഞ്ഞെ​ടു​പ്പ് രാ​ഷ്‌‌ട്ര​പ​തി റ​ദ്ദാ​ക്കി​യി​രു​ന്നു. തെര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ആ​വ​ശ്യം രാ​ഷ്‌‌ട്രപ​തി രാംനാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ വെ​ല്ലൂ​രി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യ ക​തി​ർ ആ​ന​ന്ദി​ന്‍റെ ഓ​ഫീ​സി​ൽനി​ന്ന് വ​ലി​യ തോ​തി​ൽ പ​ണം പി​ടി​കൂ​ടി​യ​ത്

. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​തി​ർ ആ​ന​ന്ദി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഡി​എം​കെ​യി​ലെ പ്ര​മു​ഖ നേ​താ​വാ​യ ദു​രൈ മു​രു​ഗ​ന്‍റെ മ​ക​നാ​ണ് ക​തി​ർ ആ​ന​ന്ദ്.​ ദു​രൈ മു​രു​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ണ​ക്കി​ൽ പെ​ടാ​ത്ത 10.5 ല​ക്ഷം രൂ​പ ക​ണ്ടു​കെ​ട്ടി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം ദു​രൈ മു​രു​ഗ​ന്‍റെ സ​ഹാ​യി​യു​ടെ സി​മ​ന്‍റ് ഗോ​ഡൗ​ണി​ൽ നി​ന്ന് 11.53 കോ​ടി​യോ​ളം രൂ​പ​യും പി​ടി​കൂ​ടി​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ഇ​തു​വ​രെ 500 കോ​ടി​രൂ​പ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ. 205 കോ​ടി രൂ​പ പ​ണ​മാ​യും ബാ​ക്കി സ്വ​ർ​ണ​മാ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ത​മി​ഴ്നാ​ട്ടി​ലെ 18 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ചെ​ന്നൈ, നാ​മ​ക്ക​ൽ, തി​രു​ന​ൽ​വേ​ലി എ​ന്നി​വ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്.

Related posts