കൊയിലാണ്ടി: സ്വര്ണകടകളില് മാത്രം മോഷണം നടത്തുന്നതിന് കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തിയതായി പോലീസ്. എജന്റുമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.
മോഷണം നടത്താന്‍ സാഹചര്യമുള്ള ജ്വല്ലറികള്‍ കണ്ടുവയ്ക്കുകയും അതിനുശേഷം ഇവിടങ്ങളില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് രീതി.
കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വച്ചാണ് മോഷണശ്രമത്തിനിടെ പിടികൂടിയത്.
ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40)എന്നിവരാണ് കസ്റ്റഡിയിലായത്.
കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു.
ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകൻ ഇവർ കടയിലെക്ക് കയറിയപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു.
ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു.
ഇതാണ് ഇവരെ വലയിലാക്കുന്നതിന് സഹായകരമായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി.