കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം- കനിവോടെ കൊല്ലത്തിന്റെ ഭാഗമായി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ പ്രാദേശിക ധനസമാഹരണത്തിന് ഇന്ന് തുടക്കം കുറിച്ചു.
വിവിധ താലൂക്കുകളിലായി നടക്കുന്ന പരിപാടിയില്‍ മന്ത്രിക്കൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പങ്കുചേരും. രാവിലെ 10.30 മുതൽ കരുനാഗപ്പള്ളി ടൗണ്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് ആദ്യ ധനസമാഹരണം. കുന്നുത്തൂര് താലൂക്ക് ഓഫീസില്‍ ഉച്ചകഴിഞ്ഞ് തുടങ്ങുന്ന പരിപാടി വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും.
13ന് രാവിലെ 10.30 മുതല്‍ 12 വരെ- കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ- കടയ്ക്കല്‍ ടൗണ്‍ ടാക്സി സ്റ്റാന്ിലെ പ്രത്യേക വേദി, 14ന് രാവിലെ 10 മുതല്‍ ഒന്നുവരെ -കൊല്ലം താലൂക്ക് ഓഫീസ്, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ- പുനലൂര്‍ ജി.എച്ച്.എസ്.എസ്, വൈകുന്നേരം നാലു മുതല്‍ ആറു വരെ – പത്തനാപുരം താലൂക്ക് ഓഫീസ്.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രിക്ക് നേരിട്ടു നല്‍കാം. പഞ്ചായത്തുതലത്തില്‍ സമാഹരിച്ച തുകയും താലൂക്കിലെ പരിപാടിയില്‍ കൈമാറാം. താലൂക്ക് കേന്ദ്രങ്ങളില്‍ സംഭാവന നല്കാന് കഴിയാത്തവര്‍ക്ക് 15ന് കൊല്ലം കളക്ട്രേറ്റില്‍ മന്ത്രിക്ക് പണം കൈമാറാന്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും.