ഷിക്കാഗോ: മെഡിക്കൽ മാരിജുവാന (കഞ്ചാവ് ഉത്പന്നങ്ങൾ) ഷിക്കാഗോ സംസ്ഥാനത്തു വില്പന ആരംഭിച്ച ആദ്യ ദിവസം 3.2 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ വിറ്റഴിഞ്ഞതായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ജനുവരി ഒന്നിനായിരുന്നു നിയമം മൂലം കഞ്ചാവ് ഉത്പന്നങ്ങളുടെ വില്പന ആദ്യമായി ഷിക്കാഗോ സംസ്ഥാനത്തു ആരംഭിച്ചത്. 77128 വിൽപന ഇടപാടുകളിൽ നിന്നും 3.2 മില്യൺ ഡോളറാണു ലഭിച്ചത്.
ജനുവരി ഒന്നു രാവിലെ മുതൽ തന്നെ ഡിസ്പെൻസറികളുടെ മുമ്പിൽ കഞ്ചാവ് വാങ്ങാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നുവെന്നു റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു.
മിഷിഗൻ സംസ്ഥാനത്ത് ആദ്യ ദിനം 3.1 മില്യൺ ഡോളറിന്റേയും കൊളറാഡോയിൽ 1 മില്യൺ ഡോളറിന്റേയും വിൽപനയാണ് നടന്നത്.
മെഡിക്കൽ ജുവാന റിക്രിയേഷണൽ പർപ്പസിനായി വിൽപന അനുവദിച്ച പതിനൊന്നാമത്തെ സംസ്ഥാനമാണ് ഷിക്കാഗോ. ആദ്യ ദിനം കഞ്ചാവ് ഉൽപന്നങ്ങൾ വാങ്ങിയവരിൽ ഷിക്കാഗോ ലഫ്. ഗവർണർ ജൂലിയാനയും ഉൾപ്പെടുന്നു. മൂന്നു ഡസൻ ഡിസ്പൻസറികൾക്കു വിൽപനക്ക് അനുമതി ഇപ്പോൾ നൽകിയിട്ടുണ്ട്. മേയിൽ മറ്റു 72 ലൈസെൻസുകൾ കൂടി നൽകുമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ