മംഗളൂരു: കഞ്ചാവ് കൈവശം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതിന് മംഗളൂരുവില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
യെനപ്പോയ കോളജ് വിദ്യാര്‍ഥികളായ ഗുരുവായൂര്‍ സ്വദേശി ഗോകുല്‍ കൃഷ്ണന് (22), കണ്ണൂര്‍ തയ്യില്‍ സ്വദേശി മുഹമ്മദ് റസീന്‍ (22), പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുല്‍ ഗഫൂര്‍ (21), മുഹമ്മദ് റിഷീന്‍ (22),
ഇരിട്ടി സ്വദേശി നിദാല്‍ (21), കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് സ്വദേശി ഷാരോണ്‍ (19), തൃക്കരിപ്പൂര്‍ സ്വദേശി എം.ടി.പി.ഷാഹിദ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിന്‍ റിയാസ് (22),
എറണാകുളം കലൂര്‍ സ്വദേശി ഫഹദ് ഹാബിബ് (22), ഇന്ദിര കോളജ് വിദ്യാര്‍ഥികളായ കാസര്‍ഗോഡ് രാജപുരം സ്വദേശി കെ.പി.അനന്തു (18),
കണ്ണൂര്‍ പാപ്പിനിശേരി സ്വദേശികളായ അമല്‍ (21), അഭിഷേക് (21) എന്നിവരെയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ബംഗളൂരു സ്വദേശി മുര്‍ഷിദ് മുസ്തഫ ഒളിവിലാണ്. 900 ഗ്രാം കഞ്ചാവ്, ഇലക്ട്രോണിക് ത്രാസ്, 11 മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇവരില്‍നിന്നും പിടിച്ചെടുത്തു.