കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി വീട്ടിലേക്ക് വിളിച്ചത് നിര്‍ണായകമായി. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരു ഫോണിലാണ് വീട്ടിലേക്ക് വിളിച്ചത്. ഇയാളെ വൈകാതെ കേരളത്തിലെത്തിക്കും.
ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. കേസിലെ പ്രതി കുടക് സ്വദേശി സലീമിനെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. നേരത്തെ, പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പോലീസ് വരച്ചിരുന്നു.
ഏതാനും വര്‍ഷങ്ങളായി അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം താമസിക്കുകയാണ് ഇയാളും കുടുംബവും. ഇയാള്‍ക്കെതിരേ വേറേയും പോക്സോ കേസ് നിലവിലുണ്ട്. ബന്ധുവായ പെണ്‍കുട്ടിയെ ആദൂര്‍ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കര്‍ണാടകയിലെ കുടക്, സുള്ള്യ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി കേസുകളും സലീമിനെതിരേയുണ്ട്.