കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും സ്വർണാഭരങ്ങൾ കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു യുവാക്കളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.
ബങ്കളം വൈനിങ്ങാലിലെ സമദ് (25), ഞാണിക്കടവിലെ മെഹറൂഫ് (29), ഷംസീർ (30) എന്നിവരാണ് അറസ്റ്റിലായത്. സമദ് യുവതിയെ ഫോണിൽ കൂടി ബന്ധപ്പെടുകയും വീട്ടിൽ പോയി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
സമദിനു യുവതിയുമായുള്ള ബന്ധം മനസിലാക്കി മറ്റു രണ്ടുപേരും യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.