
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ഥിനി ഗോവയില്‍ ജീവനൊടുക്കിയതിനു പിന്നിലും പ്രണയക്കെണിയെന്ന് സംശയം. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ദുരൂഹത നീക്കാന്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
വിദ്യാര്‍ഥിനിയുടെ മരണത്തെ സ്വവര്‍ഗപ്രണയവും ലഹരി ഉപയോഗവുമായി ബന്ധപ്പെടുത്തി വഴിതെറ്റിക്കാന്‍ തത്പരകക്ഷികള്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥിനിയെ കുടുംബാംഗങ്ങളില്‍ നിന്നകറ്റി തത്പരകക്ഷികളുടെ സ്വാധീനത്തില്‍ നിലനിര്‍ത്തുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യമെന്നു സംശയിക്കുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു.
മാര്‍ച്ച് 17 ന് വിദ്യാര്‍ഥിനി മൂന്ന് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയതായാണ് പറയുന്നത്. എന്നാല്‍ ആണ്‍സുഹൃത്തും പിന്നീട് മറ്റേതോ വഴിയില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നതായാണ് സംശയമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ഗോവയിലെത്തിയ ആദ്യനാളുകളില്‍ വിദ്യാര്‍ഥിനി വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാര്‍ തന്നെ ചതിച്ചതായും കഴിവതും വേഗത്തില്‍ നാട്ടിലേക്കു വരണമെന്നും പറഞ്ഞതായും അവര്‍ പറയുന്നു.