രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ മഴയിൽ ടാറിഗ് തകർന്ന സ്ഥലങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്തത് വാഹനങ്ങൾക്ക് ഇരട്ടി ദുരിതമായി.
ഉയരത്തിന്റെ കാര്യത്തിൽ ടാറിംഗും കോൺക്രീറ്റും രണ്ടു തട്ടിലായതോടെ ടാറിംഗിൽ നിന്ന് കോൺക്രീറ്റിലേക്കും തിരിച്ചും കടക്കുന്പോൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ലീഫ് പൊട്ടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും തുടർക്കഥയായി.
ഏഴാംമൈൽ മുതൽ പൂടംകല്ല് വരെ മെക്കാഡം ടാറിംഗ് നടത്തിയ റോഡിൽ പടിമരുത്, ചുള്ളിക്കര ഡോൺ ബോസ്കോ ഭാഗങ്ങളാണ് മഴയിൽ വീണ്ടും പൊട്ടിപ്പൊളിഞ്ഞത്.
തുടർന്നു തകർന്നഭാഗം പൊളിച്ചുനീക്കി അവിടെ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ഇതാണ് ടാർ ചെയ്ത പ്രതലവുമായി ഗണ്യമായ ഉയരവ്യത്യാസം വന്നത്. കോൺക്രീറ്റ് ചെയ്ത ഭാഗം വീണ്ടും ഉയർത്തിയാൽ മാത്രമേ ഇനി പ്രശ്നം പരിഹരിക്കാനാവൂ എന്ന അവസ്ഥയാണ്.