കാഞ്ഞാണി: കാഞ്ഞാണിയിലെ മാവേലി സ്റ്റോറിൽ നിത്യോപയോഗ സാധങ്ങൾ വരുന്നത് മാവേലിയെപ്പോലെ. ഈസ്റ്ററിന് കാലിയായിരുന്ന മാവേലി സ്റ്റോറിൽ വിഷുവായിട്ടും സാധനങ്ങൾ എത്തിയില്ല. സിവിൽ സപ്ലൈസിന്റെ തൃശൂർ സബ് ഡിപ്പോയിൽ നിന്നാണ് കാഞ്ഞാണി മാവേലി സ്റ്റോറിലേക്ക് അരിയും മറ്റു സാധനങ്ങളുമെത്തുന്നത്. എന്നാൽ വിഷുവായിട്ട് പോലും ഇവിടെസ്റ്റോക്ക് വന്നിട്ടില്ലെ ന്നാണ് ഉപയോക്തക്കളുടെ പരാതി.
കാഞ്ഞാണി മാവേലി സ്റ്റോറിൽ മാത്രമാണ് ഈ അനാ സ്ഥയെന്ന് ഉപയോക്തക്കൾ പരാതിപ്പെട്ടു. സബ്സിഡിയുള്ള സാധനങ്ങൾ വന്നാൽ സാധാരണ ഉപയോക്തക്കൾ ചെല്ലുന്പോഴേക്കും ഇവ തീർന്നുവെന്നാണ് ജീവനക്കാരുടെ സ്ഥിരം മറുപടിയെന്ന് ഉപയോക്തക്കൾ പറയുന്നു.കടലയും പരിപ്പും വില കൂടിയ വെളിച്ചെണ്ണയും സോപ്പുമാണ് ഇവിടെ യു ളളത്.
മറ്റുള്ള മാവേലി സ്റ്റോറുകളിൽ വിഷു വിന്റെ സ്റ്റോക്ക് വന്നു. കാഞ്ഞാണിയിൽ മാത്രം വന്നില്ല. കാഞ്ഞാണി സ്റ്റോറിൽ മേലുദ്യോഗസ്ഥർ ഇടപ്പെട്ട് പരിശോധന നടത്തണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു.അതേസമയം കുടുതൽ സാധനങ്ങൾ സ്റ്റോക്ക് വെക്കാൻ മാവേലി സ്റ്റോറിനുള്ളിൽ സ്ഥലമില്ലെന്ന് ജീവനക്കാരും പറയുന്നു.എന്നാൽ കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് വെയ്ക്കാവുന്ന സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു.