പാരിപ്പള്ളി: എക്സൈസും ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ പാരിപ്പള്ളി ഭാഗത്തുനിന്നും കച്ചവടത്തിനിടെ ഒരാളെ 40 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കാവടിക്കോണം താന്നിവിള വീട്ടില്‍ രാജു(49) ബന്ധു പാരിപ്പള്ളി കോട്ടക്കകം മേലേകത്തോട്ടം വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഇയാളില്‍നിന്ന് 15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികള്‍ രണ്ട് പേരും ആദ്യമായാണ് കഞ്ചാവ് കേസില്‍ അകപ്പെടുന്നത്. ഒരാഴ്ചയ്ക്കിടെ പാരിപ്പള്ളി ഭാഗത്തുനിന്നും കൊല്ലം എക്സൈസ് സര്‍ക്കിള്‍ കണ്ടെടുക്കുന്ന നാലാമത്തെ കഞ്ചാവ് കേസാണിത്.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോസംഘം നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. പ്രതിക്ക് കഞ്ചാവ് നല്‍കുന്നവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ആയതിന് ഷാഡോ സംഘത്തെ നിയോഗിച്ചതായും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജേഷ് പറഞ്ഞു.
റെയ്ഡില്‍ എക്സൈസ് സിഐ വി.രാജേഷിനൊപ്പം ഇന്‍സ്പെക്ടര്‍മാരായ ജെ. പി. ആന്‍ഡ്രൂസ്, വിജയന്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് ബോസ്കോ, പ്രിവന്റീവ് ഓഫീസര്‍ നിഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്, സതീഷ് ചന്ദ്രന്, രാജു, രഞ്ജിത്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.