വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷിയും വീട്ടിനുള്ളില്‍ ചാരായവും വാറ്റും; വീട്ടുടമസ്ഥനും കൂടെ താമസിച്ച സ്ത്രീയും കുടുങ്ങി; ഇരുവരും ബന്ധം സ്ഥാപിച്ചത് ഫോണ്‍വഴിയും

kanjavനെ​ടു​മ​ങ്ങാ​ട്: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി​യും വീ​ട്ടി​നു​ള്ളി​ൽ ചാ​രാ​യ​വും വാ​റ്റു​ന്ന വീ​ട്ടു​ട​മ​സ്ഥ​നെ​യും കൂ​ടെ താ​മ​സി​ച്ച സ്ത്രീ​യേ​യും വ​ലി​യ​മ​ല എ​സ്ഐ വി.​അ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. മ​ന്നൂ​ർ​ക്കോ​ണം ആ​ർ​ച്ച് ജം​ഗ്ഷ​നി​ൽ എ​സ്.​എ​സ് ഹൗ​സി​ൽ ഷം​നാ​ദ് (34) ഇ​യാളോ​ടൊ​പ്പം ത​മാ​സി​ച്ചി​രു​ന്ന പ്രി​യ എ​ന്നു​വി​ളി​ക്കു​ന്ന ഫാ​ത്തി​മ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

റൂ​റ​ൽ എ​സ് പി ​പി.​അ​ശോ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി , സിഐ എം.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ച​ത്. ഷം​നാ​ദി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലും ടെ​റ​സി​ലു​മാ​യി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന 26 മൂ​ട് ക​ഞ്ചാ​വ് തൈ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. വീ​ടി​നു​ള്ളി​ൽ നി​ന്നും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ചീ​ര​കൃ​ഷി​യു​ടെ ന​ടു​വി​ലാ​ണ് ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യിരു​ന്ന​ത്. ചീ​ര​യോ​ടൊ​പ്പം വ​ള​ർ​ത്തു​ന്ന ഇ​ട​വി​ള​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു.

ഷം​നാ​ദ് ഫോ​ൺ​വ​ഴി ബ​ന്ധം സ്ഥാ​പി​ച്ച കാ​വ​നാ​ട് സ്വ​ദേ​ശി​യാ​യ പ്രി​യ​യു​മൊ​ത്താ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​ഡി​ഷ​ണ​ൽ എ​സ്.​ഐ എം.​ആ​ർ.​ഗോ​പ​കു​മാ​ർ, ജോ​യി, അ​നൂ​പ്, സെ​ൽ​വ​രാ​ജ്, ജ​സ്നാ​ദ്, അ​ഖി​ൽ പ്ര​ശാ​ന്ത് എ​ന്നി​വ​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts