പെരിന്തൽമണ്ണ: 1.7 കിലോഗ്രാം കഞ്ചാവുമായി സ്ത്രീ പിടിയിലായി. കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയ(50)യെയാണ് പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തേനിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി പാക്കറ്റുകളിലാക്കി വിൽക്കുകയാണ് ഇവർ. 2012ൽ ജുബൈരിയെയും മകൻ സുൽഫിക്കറിനെയും മൂന്നു കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ്. ഇവരുടെ ഭർത്താവ് റാഫി കഞ്ചാവ് കേസിൽ ജയിലിലാണ്.
ജുബൈരിയയെ കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രൻ, സിഐ സാജു കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ടി.എസ് ബിനു, ഷാഡോ പോലീസിലെ സി.പി മുരളീധരൻ, പി.എൻ മോഹനകൃഷ്ണൻ, മനോജ്കുമാർ, അനീഷ് ചാക്കോ, കൃഷ്ണകുമാർ, അജീഷ്, ദിനേഷ്, അനീഷ്, ജയമണി രാജേഷ് രവി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.