കൊച്ചി: വില്പനക്കെത്തിച്ച 13.175 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ കഞ്ചാവ് എത്തിച്ചത് മൂര്‍ഷിദാബാദില്‍നിന്ന്. കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മാണിക് സേഖ്(23), സരിഫുള്‍ സേഖ്(28), നുറിസ്ലാം(21) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലീസാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ചിറ്റേത്തുകരയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇരുടെ പക്കല്‍നിന്നും 13.175 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിവിധ പാക്കറ്റുകളിലായി കാക്കനാട് ഭാഗത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.