കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രപരിസരത്തു കഞ്ചാവു വില്പന നടത്തിവന്നിരുന്ന പാലക്കാട് സ്വദേശികളായ യുവതിയും സഹായിയും പോലീസ് പിടിയി ലായി. പാലക്കാട് ചിറ്റൂർ നെന്മാറപ്പാടം വികാസിന്റെ ഭാര്യ സുജിനി(29), പാലക്കാട് ആലത്തൂർ തേങ്കുറിശി കൊന്നക്കൽക്കാട് വീട്ടിൽ രാജേഷ് (36) എന്നിവരെയാണ് ഒന്നര കിലോ കഞ്ചാവുസഹിതം അറസ്റ്റുചെയ്തത്.
കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി. സുധാകരനും പാർട്ടിയും ചേർന്നു ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്നാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റു ചെയ്ത ഇരു വരെയും കോടതിയിൽ ഹാജ രാക്കിയശേഷം റിമാൻഡ് ചെയ് തു.
ക്ഷേത്രദർശനത്തിനെന്ന വ്യാജേന പരിസരത്തു ചുറ്റിത്തിരിഞ്ഞ് ആവശ്യക്കാർക്കു കഞ്ചാവെത്തിച്ചു കൊടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എക്സൈസ് സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ കൊടുങ്ങല്ലൂർ ടൗണിൽ കഞ്ചാവു വില്പന നടത്തിയിരുന്ന ഓട്ടോ ഡ്രൈവറേയും മറ്റൊരാളേയും എക്സൈസ് ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പാലക്കാട്ടുനിന്നു വൻതോതിൽ കഞ്ചാവെത്തിക്കുന്നവരെക്കുറിച്ച് എക്സൈസിനു വിവരം ലഭിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറേയും മറ്റൊരാളേയും അറസ്റ്റുചെയ്ത വിവരം രഹസ്യമാക്കിവച്ച ഉദ്യോഗസ്ഥർ കഞ്ചാവു മാഫിയയെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണു പാലക്കാടുനിന്നുള്ള യുവതിയേയും സഹായിയേയും പിടികൂടാനായത്. ആദ്യം യുവതിയെ അറസ്റ്റുചെയ്ത എക്സൈസ് പാർട്ടി കൂടുതൽ കഞ്ചാവ് ആവശ്യമുണ്ടെന്നു യുവതി മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് സഹായി കൊടുങ്ങല്ലൂരിലെത്തിയത്.
എക്സൈസ് പ്രിവന്റീവ് ഓ ഫീസർമാരായ എൻ.കെ. കൃഷ്ണൻ, പി.ബി. ദക്ഷിണാമൂർത്തി, സിപിഒമാരായ വി.ബി. അബ്ദുൾ ജബ്ബാർ, വി.വി. ബിന്ദുരാജ്, പി.പി. ഷാജി, ഒ.ടി. വിൽസണ്, എം.എസ്. സന്തോഷ്കുമാർ, പി.വി. ജോഷി, പി.കെ. സുനിൽ, ഒ.ബി. ശോഭിത്ത്, വനിതാ ഓഫീർമാരായ ചിഞ്ചു പോൾ, ലിജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.