പെരുന്പാവൂർ: സൗത്ത് വല്ലത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരായ ദന്പതികളെ പോലീസ് പിടികൂടി. ഒഡീഷ സ്വദേശികളാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്.
ഇവരുടെ പക്കൽനിന്ന് 250 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി വിൽക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികളുടെ കൈവശം തിരിച്ചറിയൽ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ യഥാർഥ പേരോ വിലാസമോ ലഭ്യമായിട്ടില്ല. റൂറൽ എസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയോടെയാണ് വല്ലത്ത് ഇവർ താമസിച്ചിരുന്ന വസതിയിൽ റെയ്ഡ് നടത്തിയത്.