ബിഹാറിലെ എലികൾ മദ്യമാണ് കുടിച്ചു തീർത്തതെങ്കിൽ ജാർഖണ്ഡിലെ എലികൾക്കു കഞ്ചാവിനോടാണ് താത്പര്യം. എലികള്‍ മദ്യം കുടിച്ചു തീര്‍ത്തെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയതിനെത്തുടർന്നു പിടികൂടിയ മദ്യമായിരുന്നു എലികൾ അന്നു കുടിച്ചു തീര്‍ത്തത്.
എന്നാല്‍, എലികള്‍ മദ്യം വിട്ട് ഇപ്പോള്‍ കഞ്ചാവിലേക്കും കടന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. ജാര്‍ഖണ്ഡ് പോലീസാണ് കോടതിയില്‍ ഈ വാദം ഉയർത്തിയിരിക്കുന്നത്. 2016 മേയിൽ ദേശീയ പാതയില്‍ നടത്തിയ റെയ്ഡിൽ കാറില്‍ കടത്തിയ 145 കിലോ കഞ്ചാവ് ബേര്വാഡ പോലീസ് പിടിച്ചെടുത്തു. ബിഹാറില്‍നിന്ന് പഞ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. ബിഹാര്‍ സ്വദേശിയായ ശിവരാജ് കുമാറും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പിടിച്ചെടുത്ത കഞ്ചാവ് ബേര്വാഡ പോലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമിലായിരുന്നു സൂക്ഷിച്ചിരുന്നത്.
എന്നാല്‍, കോടതിയില്‍ ഹാജരേക്കാനെടുത്തപ്പോൾ 45 കിലോയുടെ കുറവ്. ബാക്കി കഞ്ചാവ് എവിടെ എന്നു ചോദിച്ചപ്പോള്‍ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദിനേഷ് കുമാര്‍ പറഞ്ഞത് ബാക്കി എലി കൊണ്ടുപോയി എന്നായിരുന്നു.