കോട്ടയം: മുക്കാലി കൊന്പാറ ഭാഗത്ത് വഴിയരികിൽ ആരോ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. നെടുമാവ്-അരുവിക്കുഴി റോഡിൽ വരിക്കമാക്കൽ പാലത്തിന്റെ കരിങ്കൽ കെട്ടിലാണ് കഞ്ചാവ് ചെടി വളർന്നു നിൽക്കുന്നത് കണ്ടത്. മൂന്നുമാസം പ്രായമുള്ള ചെടിക്ക് 78 സെന്റീമീറ്റർ നീളമുണ്ട്. ഇന്നലെ പാന്പാടി എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഇതുവഴി വന്നപ്പോൾ ഒരു വഴിയാത്രക്കാരനാണ് കഞ്ചാവ് ചെടി സംബന്ധിച്ച വിവരം നൽകിയത്.
ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ശരിയാണെു കണ്ടെത്തി. കഞ്ചാവ് ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. ഇതു സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തു. നാളെ കോട്ടയം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കഞ്ചാവ് ചെടി ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.