ചെറായി : ചെറായി ബീച്ചിലെ പൊതു ശുചിമുറി പരിസരത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി ഞാറക്കൽ എക്സൈസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു . ശുചിമുറിയുടെ മതിലിനോട് ചേർന്ന് ആരോ നട്ടുവളർത്തിവരുന്ന ചെടിയാണെന്നാണ് സൂചന. എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
രണ്ട് അടിയോളം ഉയരം വരുന്ന ചെടി എക്സൈസ് സംഘം പറിച്ചെടുത്തു. മൂന്ന് മാസത്തെ വളർച്ചയുണ്ട്. സംഭവത്തെത്തുടർന്ന് എക്സൈസ് കേസെടുത്തിട്ടുണ്ട്. നട്ടുവളർത്തിയ ആളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ് അറിയിച്ചു.