മല്ലപ്പള്ളി: മകരവിളക്കിനോട നുബന്ധിച്ച് പടുതോട് അയ്യപ്പക്ഷേ ത്രത്തിൽ നടത്തുന്ന കഞ്ഞി നേർച്ചയ്ക്ക് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളി നേർച്ച സാധനങ്ങൾ നല്കി, മതസൗഹാർദത്തിന് വീണ്ടും തിലകക്കുറി ചാർത്തി. കഴിഞ്ഞ വർഷം പള്ളിയിൽ നടന്ന പുഴുക്കുനേർച്ചയ്ക്കുള്ള സാധനങ്ങൾ അന്പല ത്തിൽ നിന്നുമാണ് നല്‍കിയത്.
പള്ളി അങ്കണത്തിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഡോ. ഐസക് പറപ്പള്ളിൽ നേർച്ച സാധനങ്ങൾ ക്ഷേത്ര ഭാരവാഹി കളായ വായ്പൂർകര ഇല്ലത്ത് നാരായണര് വൈഷ്ണവര്‍, കൃഷ്ണൻകുട്ടി പിള്ള, ബാബു കൃഷ്ണ കല, ചെല്ലപ്പൻ പിള്ള, ജി. ജയകുമാർ എന്നിവരെ ഏല്പിച്ചു. ഇടവക സമിതിയം ഗങ്ങളായ ട്രസ്റ്റി രാജൻ മാറാന്പുടത്ത്, സെക്രട്ടറി റെജി കളപ്പുരയ്ക്കൽ, എ.ഡി. ജോണ്‍, എം.ജെ. മാത്യൂ, മാത്യൂ പായിക്കാട്ട് എന്നിവർ നേതൃത്വം നല്കി.