‌താഴത്തങ്ങാടിയിവേക്ക് വരൂ, മീനച്ചിലാറിന്‍റെ തീരത്തിരുന്ന് മൺചട്ടിയിൽ  ആവി പറക്കുന്ന  കഞ്ഞി കുടിക്കാം

കോ​ട്ട​യം: മ​ണ്‍​ച​ട്ടി​യി​ൽ ആ​വി പ​റ​ക്കു​ന്ന ക​ഞ്ഞി. പ്ലാ​വി​ല ഈ​ർ​ക്കി​ൽ കൊ​ണ്ടു കു​ത്തി ത​വി പോ​ലെ​യാ​ക്കി ക​ഞ്ഞി കോ​രി​ക്കു​ടി​ക്കു​ക. അ​ര നൂ​റ്റാ​ണ്ടു മു​ൻ​പ് ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ക​ഞ്ഞി​യും ച​ട്ടി​യും പ്ലാ​വി​ല​യു​മൊ​ക്കെ. ഇ​പ്പോ​ഴി​താ പ​ഴ​യ ക​ഞ്ഞി​യും മ​ണ്‍​ച​ട്ടി​യു​മൊ​ക്കെ തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​ണ് താ​ഴ​ത്ത​ങ്ങാ​ടി ആ​ലും​മൂ​ട്ടി​ലെ ഫു​ഡ് കോ​ർ​ട്ട്.

മീ​ന​ച്ചി​ലാ​റ്റി​ന്‍റെ തീ​ര​ത്തു​ള്ള കെ​ടി​ഡി​സി​യു​ടെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഞ്ഞി ല​ഭി​ക്കു​ക. ആ​റ്റി​ലെ കു​ഞ്ഞോ​ള​ങ്ങ​ളെ ക​ണ്ടു​കൊ​ണ്ടി​രി​ക്കാം. ക​ഞ്ഞി​ക്ക് തൊ​ട്ടു​കൂ​ട്ടാ​ൻ പ​പ്പ​ട​വും അ​ച്ചാ​റും പ​യ​റും ഉ​ണ​ക്ക​മീ​ൻ പൊ​ടി​യും. ക​ഞ്ഞി​ക്കൊ​പ്പം മേ​ന്പൊ​ടി​യാ​യി ന​ല്ല ക​പ്പ​യും. ത​നി നാ​ട​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന ആ​ലും​മൂ​ട് വി​ശ്ര​മ​കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡി​ടി​പി​സി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​റി​നു ന​ൽ​കി​യ​ത്. ക​രാ​റു​കാ​ര​നാ​ണ് ഫു​ഡ്കോ​ർ​ട്ട് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ഞ്ഞി മാ​ത്ര​മ​ല്ല ബി​രി​യാ​ണി, പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി ചി​ര​ട്ട​പു​ട്ട്, അ​പ്പം, ച​പ്പാ​ത്തി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചാ​യ,കാ​പ്പി, ചെ​റു​പ​ല​ഹാ​ര​ങ്ങ​ൾ, ഐ​സ്ക്രീം എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഇ​രി​പ്പ​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശു​ചി​മു​റി സൗ​ക​ര്യ​വു​മു​ണ്ട്.
ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഫു​ഡ് കോ​ർ​ട്ടി​ൽ ആ​ദ്യ​ദി​വ​സം ത​ന്നെ ന​ല്ല ക​ച്ച​വ​ട​മാ​ണ് ല​ഭി​ച്ച​ത്. കു​മ​ര​കം റൂ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ഇ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തു.

Related posts