കഞ്ഞിക്കുഴിയെ  ഇനി കുരുക്കില്ല,  ക​ഞ്ഞി​ക്കു​ഴി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ചൊ​വ്വാ​ഴ്ച തു​റ​ക്കും

കോ​ട്ട​യം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഞ്ഞി​ക്കു​ഴി പ്ലാന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​നു മു​ന്നി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ചൊ​വ്വാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. രാ​വി​ലെ 10ന് ​എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​പി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും റെ​യി​ൽ​വെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

റെ​യി​ൽ​വെ ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2018 ജൂ​ലൈ​യി​ലാ​ണു പു​തി​യ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കെ​കെ റോ​ഡി​ൽ പ​ഴ​യ പാ​ലം പൊ​ളി​ച്ചു പ​ണി​തി​രി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന് 50 മീ​റ്റ​ർ നീ​ള​വും 13.5 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. പാ​ല​ത്തി​ന് തൂ​ണു​ക​ളി​ല്ല.

ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ൽ ചെ​ന്നൈ​യി​ൽ നി​ർ​മി​ച്ച ഉ​രു​ക്ക് ഗ​ർ​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ത ഇ​ര​ട്ടി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​നു മു​ൻ​പി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി ഉ​ട​ൻ പൂ​ർ​ത്തി​യാ​കും.

Related posts