കാഞ്ഞിരപ്പള്ളിയിലെ അപകടവളവിൽ  ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടതിനെ ക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയ കാരണം ഇതാണ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം ഫ​യ​ർ​സ്റ്റേ​ഷ​നു സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള​വി​ൽ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട വ​ള​വി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യി മാ​റി​യ പ്ര​ദേ​ശ​ത്ത് റോ​ഡി​ലെ വ​ള​വു​ക​ളി​ലെ വീ​തി കു​റ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് വ​കു​പ്പ് ക​ണ്ടെ​ത്തി. 665 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ൽ മു​ണ്ട​ക്ക​യ​ത്തു നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു​ള്ള വ​ശ​ത്തി​ന് 360 മീ​റ്റ​റും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും മു​ണ്ട​ക്ക​യ​ത്തി​നു​ള്ള വ​ശ​ത്തി​നു 365 മീ​റ്റ​റു​മാ​ണ് വീ​തി.

വ​ള​വു​ക​ളി​ൽ സാ​ധാ​ര​ണ വീ​തി​കൂ​ട്ടി നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​ത് ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​ത്ത് റോ​ഡി​ന് 220 സെ​ന്‍റീ​മീ​റ്റ​ർ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ർ​ധി​പ്പി​ച്ച് 815 സെ​ന്‍റീ​മീ​റ്റ​ർ വീ​തി കൂ​ട്ട​ണ​മെ​ന്നും ഒ​പ്പം വ​ള​വി​നു സ​മീ​പം ഇ​ല​ക്ട്രി​ക് പോ​സ്റ്റ് 50 മീ​റ്റ​ർ ഉ​ള്ളി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ക സം​ഘം പ​റ​യു​ന്നു. കൂ​ടാ​തെ അ​പ​ക​ട പ്ര​ദേ​ശ​ത്തെ വ​ള​വി​ൽ ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി ഹാ​ച്ച് ലൈ​ൻ രേ​ഖ​പ്പെ​ടു​ത്തി 25 മീ​റ്റ​ർ ദൂ​ര​ത്തി​ൽ കോ​ണു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​ല​യി​രു​ത്തി.

സ​മീ​പ​ത്തേ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ റോ​ഡി​ലെ വ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ക്കി വെ​ച്ചി​രി​ക്കു​ന്ന​ത് മാ​റ്റാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വീ​തി കു​റ​വു​ള്ള റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റു​വ​ശ​ത്തേ​ക്ക് ഇ​രു​ഭാ​ഗ​ത്തു​നി​ന്നും കേ​റി വ​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​കാ​ട്ടി. വ​ള​വി​ൽ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ റി​പ്പോ​ർ​ട്ടും ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.

റോ​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. ഞാ​യ​റാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ച് 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​യം സ്ക്വാ​ഡി​ലെ എം​വി​ഐ​മാ​രാ​യ തോ​മ​സ് സ​ക്ക​റി​യ, യു. ​സു​നി​ൽ​കു​മാ​ർ, എ​എം​വി​ഐ​മാ​രാ​യ എ​ച്ച്. ര​ജീ​ഷ്, എം.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related posts