
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്കരിച്ച ഗതാഗത പരിഷ്കാരം തുടക്കത്തിലേ പാളി. ബസ് സ്റ്റോപ്പുകൾ മാറ്റിയും ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിച്ചും ജനുവരി 25ന് ആരംഭിക്കുമെന്ന് പറഞ്ഞ ഗതാഗത പരിഷ്കാരമാണ് പാളിയിരിക്കുന്നത്.
ഓരോ ദിവസവും കുടുതൽ കുരുക്കിൽ കുടുങ്ങുന്ന കാഞ്ഞിരപ്പള്ളിയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന വിധമാണ് ഗതാഗത പരിഷ്കാരം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ, തിരുമാനങ്ങൾ ഇപ്പോഴും കടലാസിൽ കുരുങ്ങി കിടക്കുകയാണ്.
ഇത് നടപ്പിലാക്കേണ്ട അധികൃതരോ, പോലീസോ, മോട്ടോർ വാഹന ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആരോപണവും ഉയർന്നു കഴിഞ്ഞു.
കച്ചവടസ്ഥാപനങ്ങൾക്കു മുന്പിൽ ടാക്സി വാഹനങ്ങൾ ഇടുന്നതിനെതിരേ വ്യാപാരി വ്യവസായി സമിതിയും രംഗത്തു വന്നു. ടാക്സി വാഹനങ്ങൾ നിശ്ചയിച്ച സ്ഥലത്ത് അല്ല പാർക്ക് ചെയ്യുന്നതെന്നും ഇത് വലിയ പ്രതിസന്ധി സ്യഷ്ടിക്കുന്നുവെന്നും വ്യാപാരികൾ പറഞ്ഞു.
കോടതി വിധിയിലൂടെ കഴിഞ്ഞ ദിവസമാണ് പേട്ടക്കവലയിലെ ടാക്സി സ്റ്റാൻഡുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. സ്റ്റാൻഡുകൾ മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാകണമെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.
2018 മുതൽ കാഞ്ഞിരപ്പള്ളിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതാണ് ഗതാഗത പരിഷ്ക്കാരം. എന്നാൽ, തീരുമാനങ്ങൾ എടുക്കുന്നതല്ലാതെ നടപ്പിലാക്കുവാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടിയ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ ദുരിതം ഇനിയും നീളും.ഇത്തിരി പ്രയാസമാ…