ഉദ്ഘാടനം കഴിഞ്ഞ് നാലാം മാസം നിർമാണത്തിലെ പാകതമൂലം  കാഞ്ഞിരപ്പള്ളിയിലെ ഇൻഡോർ വോളിബോൾ സ്റ്റേഡിയം  തകർന്നു വീണു;  നാലുവർഷം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളിയിലെ ഇൻഡോർ വോ​ളി​ബോ​ൾ സ്റ്റേ​ഡി​യം നി​ലം പൊ​ത്തി​യി​ട്ട് നാ​ല് വ​ർ​ഷം. പേ​ട്ട ഗ​വ​ണ്‍​മെ​ന്‍റ്് സ്കൂ​ളി​നും ബി​എ​ഡ് സെ​ന്‍റ​റി​നും സ​മീ​പ​ത്താ​ണ് വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. 2014 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ല് മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് താ​ഴെ വീ​ണു. 30 അ​ടി ഉ​യ​ര​ത്തി​ൽ 28 മീ​റ്റ​ർ നീ​ള​ത്തി​ൽ 15 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ച്ച വോ​ളി​ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യെ താ​ങ്ങി നി​ർ​ത്തി​യ തൂ​ണു​ക​ൾ ത​ക​ർ​ന്നാ​ണ് മേ​ൽ​ക്കൂ​ര നി​ലം പൊ​ത്തു​ന്ന​ത്.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ 2011-2012 വ​ർ​ഷ​ത്തെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച​താ​ണ് വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം. തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് സ്റ്റേ​ഡി​യം ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും യു​വാ​ക്ക​ളി​ൽ നി​ന്നും പു​തി​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ മു​ൻ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 2009ൽ ​വോ​ളി ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു. വോ​ളി​ബോ​ളി​ൽ താ​ത്പ​ര്യ​വും മി​ക​വും പു​ല​ർ​ത്തു​ന്ന​വ​രെ അ​വ​ധി​ക്കാ​ല പ​രീ​ശി​ല​നം ന​ൽ​കി മി​ക​ച്ച വോ​ളി​ബോ​ൾ താ​ര​ങ്ങ​ളാ​യി വാ​ർ​ത്തെ​ടു​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം.

2014ൽ ​സ്റ്റേ​ഡി​യം വ​ന്ന​പ്പോ​ൾ ഏ​റെ സ​ന്തോ​ഷ​വും അ​തി​ലു​പ​രി പ്ര​തീ​ക്ഷ​യും ആ​യി​രു​ന്നു ഇ​വ​ർ​ക്ക്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ല് മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ലം പൊ​ത്തി​യ​ത്തോ​ടെ ഇ​വ​രു​ടെ സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യും ഇ​ല്ലാ​താ​യി. ഇ​പ്പോ​ൾ ഇ​വ​ർ സ്കൂ​ളു​ക​ളി​ലും ക്ല​ബ്ബു​ക​ളു​ടെ ഗ്രൗ​ണ്ടി​ലു​മാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രീ​ശി​ല​നം ന​ൽ​കു​ന്ന​ത്.

വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ലം പൊ​ത്തി​യി​ട്ട് നാ​ല് വ​ർ​ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ പു​ന​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യും എ​ടു​ത്തി​ട്ടി​ല്ല. ന​ല്ലൊ​രു വോ​ളി​ബോ​ൾ സ്റ്റേ​ഡി​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​രും വോ​ളി​ബോ​ൾ പ്രേ​മി​ക​ളും.

Related posts