കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ എത്തുന്ന ജനങ്ങള്‍ പരസ്പരം ചോദിക്കുകയാണ് ഇത് ആക്രിക്കടയോ അതോ കാഞ്ഞിരപ്പള്ളിയിലെ ഭരണസിരാകേന്ദ്രമോ. ജനങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം, ഇവിടെ വന്നാല്‍ ആരായാലും ചോദിച്ചു പോകുന്ന കാഴ്ചയാണ് സിവില്‍ സ്റ്റേഷനിലെ പ്രധാന കവാടത്തിലെത്തിയാല്‍ കാണാന്‍ കഴിയുന്നത്.
സിവില്‍ സ്റ്റേഷനിലെ തന്നെ ഡിപ്പാര്‍ട്ട്മെന്റുകളുടെ വാഹനങ്ങളുടെ പഴയ ടയറുകള്‍, ഒടിഞ്ഞ കസേരകള്‍, മേശകള്‍ എന്നിവയാണ് ഓഫീസില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. നേരത്തെ സിവില്‍ സ്റ്റേഷന്റെ പുറത്തായിരുന്നു മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നത്.
അത് വിദ്യാര്‍ഥികള്‍ എത്തി വൃത്തിയാക്കിയതോടെ ഇപ്പോള്‍ സിവില്‍ സ്റ്റേഷന്റെ അകത്താണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. വൃത്തിയായി സൂക്ഷിച്ചിരുന്ന ഇവിടം ഉദ്യോഗസ്ഥര്‍ തന്നെയാണ് ആക്രി കേന്ദ്രമാക്കിയത് എന്നത് മറ്റൊരു വിരോധാഭാസമാണ്.
പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ക്ക് സുഖവാസകേന്ദ്രമായി മാറാന്‍ മറ്റൊരിടം ഇനി വേണ്ട. സ്വച്ഛ ്ഭാരതവും, ശുചിത്വ മിഷനും നാടൊട്ടുക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നടക്കുമ്പോളാണ് മാതൃകയാകേണ്ട ഭരണസിരാകേന്ദ്രത്തിന്റെ ഈ അവസ്ഥ എന്നത് ഏറെ ദൗര്‍ഭാഗ്യകരവുമാണ്.