കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സ്വദേശികള്‍ക്ക് കൊറോണ വൈറസ് (കോവിഡ് 19) ബാധ സ്ഥിരീകരിച്ചു എന്ന വ്യാജവാർത്തയിൽ ഭയന്ന് കാഞ്ഞിരപ്പള്ളിക്കാർ.
എന്നാല്‍, ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. ഇന്നലെയാണ് പത്തനംതിട്ട ജില്ലയിലെ അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ നിന്നെത്തിയവരാണിവർ. ഇവരെ കൊച്ചി വിമാനത്താവളത്തിൽ നിന്നു കൂട്ടികൊണ്ടു വന്നത് മുണ്ടക്കയം സ്വദേശികളാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കൊറോണ ബാധിതരായ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയെന്നും ഇവർ നിരീക്ഷണത്തിലാണെന്നുമാണ് പ്രചരിക്കുന്നത്.
എന്നാല്‍, നിരീക്ഷണത്തിലുള്ളവർ മുണ്ടക്കയം സ്വദേശികൾ അല്ലെന്നു ജില്ലാ കളക്ടർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് പരിഭ്രാന്തരാകണ്ടെന്നും കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും കളക്ടര്‍ നിർദേശിച്ചു.
വണ്ടന്‍പതാലില്‍ താമസിക്കുന്ന സഹോദരങ്ങളായ രണ്ട് ഫാം ഡി വിദ്യാര്‍ഥികള്‍ ഇന്നലെ ഇറ്റലിയില്‍ നിന്ന് എത്തിയിട്ടുണ്ട.് ഇവര്‍ ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്.
28 ദിവസത്തേക്ക് പൊതുപരിപാടികളില്‍ പങ്കെടുകുന്നതിനൽനിന്നും പൊതുസ്ഥലത്ത് പോകുന്നതിൽനിന്നും ഇവരെ വിലക്കിയിട്ടുണ്ട്.