2006 ല്‍ ‘ഗ്യാംഗ്സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്തുവച്ച ആളാണ് കങ്കണ. ക്വീന്‍ എന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന അഭിനയത്തിലൂടെ ദേശീയ അവാര്‍ഡിനും കങ്കണ അര്‍ഹയായി.
ഇതിനൊക്കെ ശേഷമാണ് ‘ഗ്യാംഗ്സ്റ്റര്‍’ എന്ന സിനിമ കിട്ടിയില്ലായിരുന്നെങ്കില്‍ താന്‍ ഏതെങ്കിലും അശ്ലീല സിനിമയുടെ ഭാഗമായി തീര്‍ന്നേനെ എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെ തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവുകളേക്കുറിച്ച് സംസാരിക്കവേയാണ് കങ്കണ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിനിമയില്‍ അവസരങ്ങള്‍ തേടി നടന്നിരുന്ന കാലമായിരുന്നു അത്. ആ സമയത്ത് ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കാന്‍ പലരും വിളിച്ചിരുന്നു. ആ സമയങ്ങളിലെ എന്റെ പ്രത്യേക മാനസികാവസ്ഥയില്‍ എന്തും ചെയ്യുമായിരുന്നു. അത്തരത്തിലുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് ഗ്യാംഗ്സ്റ്ററിലേക്ക് വിളിക്കുന്നത്. ഒരു നീല ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടില്‍ അറിഞ്ഞുകൊണ്ട് തന്നെ പങ്കെടുത്തു. അന്നെനിക്ക് പതിനെട്ട് വയസാണ് പ്രായം.പിന്നീട് ഗ്യാംഗ്സ്റ്റര്‍ കിട്ടിയപ്പോള്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഞാന്‍ അതില്‍ അഭിനയിക്കുക തന്നെ ചെയ്യുമായിരുന്നു. കങ്കണ കൂട്ടിച്ചേര്‍ത്തു.